കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ ചികിത്സയിലിരിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്.
– ധാരാളം വെള്ളം കുടിക്കുക
– തണുപ്പ് ഒഴിവാക്കുക
– തൊണ്ട ചൂടുവെള്ളം കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുക
– എട്ടു മണിക്കൂര്‍ ഉറങ്ങുക
– പള്‍സ് നോക്കുക / രക്തത്തിലെ ഓക്‌സിജന്‍ അളവ് പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് നോക്കുക
– പള്‍സ് ഓക്‌സിമീറ്ററില്‍ 94 ന് താഴെ രേഖപ്പെടുത്തിയാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം
– നാഡീമിടിപ്പു 90 ന് മുകളില്‍ പോവുക, ഓര്‍മക്കുറവ്, ഉറക്കക്കൂടുതല്‍, ശ്വാസം മുട്ടല്‍, നെഞ്ച് വേദന, നെഞ്ചിടിപ്പ്, രക്തം തുപ്പുക, ക്ഷീണം, മോഹാലസ്യപ്പെടല്‍, നടക്കുമ്പോള്‍ ശ്വാസം മുട്ട് അനുഭവപ്പെടുക, നടന്നു കഴിഞ്ഞു ഓക്‌സിജന്റെ അളവ് 94 ല്‍ താഴെ പോവുക തുടങ്ങിയവ സംഭവിച്ചാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുക.