ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനി സഭാംഗവും ബത്തേരി മേരിമാത പ്രോവിൻസ് അംഗവുമായ സി.എൽസീന ഡി.എം.വെമ്പേനിക്കൽ (65) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ വൈകിട്ട് (28 -04 – 21) മൂന്നു മണിക്ക് നടക്കും. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. കോട്ടയം ജില്ലയിൽ,കാഞ്ഞിരപ്പള്ളി രൂപത,മുക്കുളം ഇടവക വെമ്പേനിക്കൽ മാത്യു മറിയം ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്നാമത്തെ മകൾ 1957 ഏപ്രിൽ പതിമൂന്നാം തീയതി ജനിച്ചു. സഹോദരങ്ങൾ: തോമസ് മാത്യു – ബാംഗ്ലൂർ, ലീലാമ്മ, കാഞ്ഞിരപ്പള്ളി, ജോസ് – പൂന, ലിസമ്മ – പാല. ബത്തേരി പ്രൊവിൻസിൽ വൈസ് പ്രൊവിഷ്യൽ തിരുവനന്തപുരം നെല്ലിമൂട് , വെണ്ണിയൂർ എന്നീ സ്ഥലങ്ങളിലും മലപ്പുറം ജില്ലയിൽ എരുമമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗണിതശാസ്ത്ര അധ്യാപികയായി 25 വർഷം ജോലി ചെയ്തിട്ടുണ്ട്. നിലമ്പൂർ, ബാംഗ്ലൂർ, മംഗലാപുരം എന്നീ സ്ഥലങ്ങളായിരുന്നു പ്രധാന ശുശ്രൂഷ മേഖലകൾ.
The Best Online Portal in Malayalam