തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. ദേശീയപാതയിൽ കടമ്പാട്ടുകോണത്താണ് അപകടം. അമ്പതോളം യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്നും ഹരിപ്പാടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.