സംസ്ഥാനത്തെ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാക്കുകളോട് അതേ നിലവാരത്തിൽ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ സ്റ്റോക്കില്ലെന്നതാണ് നിലവിലെ പ്രശ്‌നം. യഥാർഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മറ്റെന്തെങ്കിലും പറയുന്നത് ശരിയല്ല
അതിനോടൊക്കെ പ്രതികരിക്കാൻ പോയാൽ അതേ നിലവാരത്തിൽ തന്നെയാണല്ലോ പ്രതികരിക്കേണ്ടി വരുന്നത്. നിലവിലെ അന്തരീക്ഷം തന്നെ മാറ്റിക്കളയും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കൊവിഡ് വ്യാപനത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ പറ്റി എല്ലാവരും ചേർന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.