തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരുക്ക്. കരമന കളിയിക്കാവിള ദേശീയപാതയിലാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം ആറ് പേർക്ക് പരുക്ക്
കൊല്ലത്ത് നിന്ന് വെള്ളടയിലെ ബന്ധുവീട്ടിലേക്ക് പോയി മടങ്ങുകയായിരുന്ന കെ അനിൽകുമാർ, കൃഷ്ണലത, ജി അനിൽകുമാർ, സൗമ്യ, കുട്ടികളായ സോന, സുനി എന്നിവർക്കാണ് പരുക്കേറ്റത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരുക്ക് സാരമുള്ളതല്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു