തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതി സിപിഎം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. കഴിഞ്ഞ ദിവസമാണ് ആശവർക്കറായ പാറശാല അഴകിക്കോണം സ്വദേശി ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 41 വയസ്സായിരുന്നു. ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറാണ് ഇവർ. ആശയെ രണ്ട് ദിവസമായി കാണുന്നില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു
അതേസമയം സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ആർ ഡി ഒ എത്തിയ ശേഷം മാത്രമേ മൃതദേഹം നീക്കാൻ അനുവദിക്കുകയുള്ളുവെന്ന് നാട്ടുകാർ പറയുന്നു. അതേസമയം പാർട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നിടത്തല്ല യുവതി മരിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. പാർട്ടി ഓഫീസ് നിർമിക്കാൻ വാങ്ങിയ സ്ഥലത്താണ് യുവതി തൂങ്ങിമരിച്ചത്.
ആരും ഉപയോഗിക്കാതെ സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. ഇവർ ആത്മഹത്യ ചെയ്യാനുള്ള കാരണം അറിയില്ല. കുടുംബശ്രീ പ്രവർത്തകയായിരുന്നു. സിപിഎം അംഗമല്ല, എന്നാൽ സിപിഎം അനുഭാവിയായിരുന്നുവെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.