കണ്ണൂർ ഇരിക്കൂറിൽ തമിഴ്‌നാട് സ്വദേശിയായ യുവതി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. തിരുച്ചിറപ്പള്ളി പുതുക്കോട്ട സ്വദേശി അംബികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസ്സായിരുന്നു.
ജലനിധി പദ്ധതിക്കായി ജോലിക്കെത്തിയ നാഗരാജന്റെ ഭാര്യയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഇരിക്കൂറിലെ ക്വാർട്ടേഴ്‌സിലായിരുന്നു താമസം.