ഒരു ലക്ഷത്തിലും താഴ്ന്ന് ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ട്വിസ്റ്റ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 1080 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 92800 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 135 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 11600 രൂപയുമായി. (gold rate hike kerala november 23)
സംസ്ഥാനത്ത് വെറും അഞ്ച് ദിവസം കൊണ്ട് ഒരു പവന് കുറഞ്ഞത് 8,840 രൂപയായിരുന്നു. നവംബര്‍ 5ന് ഒരു പവന് സ്വര്‍ണത്തിന് 1,07,080 രൂപയായിരുന്നെങ്കില്‍ ഇന്ന് പിന്നീട് അത് ഇടിഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ 92000 രൂപയിലേക്കെത്തുകയായിരുന്നു.
ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് ഇവിടെയും സ്വര്‍ണവിലയില്‍ മാറ്റമുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.







