ഉത്തര്‍പ്രദേശില്‍ ബസും കാറും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശ് റോഡ്‌വെയ്‌സ് ബസ് എസ്‌യുവിയില്‍ ഇടിച്ചാണ് അത്യാഹിതമുണ്ടായത്. പിലിഭിത്ത് ജില്ലയില്‍ പുരന്‍പുര്‍ ഭാഗത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ലഖ്‌നൗവില്‍ നിന്ന് പിലിഭിത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ലഖ്‌നൗവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു.