കൊട്ടാരക്കര എം സി റോഡ് വയക്കൽ ആനാട്ട് കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഓട്ടോ ഡ്രൈവർ രഞ്ജിത്ത്(35), യാത്രക്കാരയ രമാദേവി(65), ഇവരുടെ കൊച്ചുമകൾ ഗോപിക(7) എന്നിവരാണ് മരിച്ചത്. ഗോപികയുടെ അമ്മ ഉദയയെ(30) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാർ യാത്രികരായ അഹമ്മദലി(29), ഭാര്യ അഹിയ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിപ്പെട്ടാണ് മൂന്ന് പേരും മരിച്ചത്. ഗോപിക സംഭവസ്ഥലത്ത് വെച്ചും മറ്റ് രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഓണസാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്