തിരുവനന്തപുരം തോട്ടയ്ക്കാട് മിനി ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം
മരിച്ചവരിൽ വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരെ തിരിച്ചറിഞ്ഞു. രണ്ട് പേരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലം സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
കൊല്ലത്തേക്ക് പോയ മീൻ ലോറിയും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്റ്റുഡിയോ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തെ തുടർന്ന് കാറിന് തീപിടിക്കുകയും ചെയ്തു.