മീനങ്ങാടി അരിമുളയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്

മീനങ്ങാടി: അരിമുള അയ്യപ്പക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മധ്യവയസ്കൻ മരണപ്പെട്ടു. പൂതാടി താഴമുണ്ട എ.കെ.ജി കവല മംഗലപ്പള്ളിയിൽ ബെന്നി (55) ആണ് മരിച്ചത്. കാലിന് പരിക്കേറ്റ കൂടെയുണ്ടായിരുന്ന ഗോപി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസ തേടി. ഓടുപണിക്കാരായ ഗോപിയും, ബെന്നിയും, സുഹൃത്തും ഉച്ചക്ക് 2 മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെ മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ അരിമുള അയ്യപ്പക്ഷേത്രത്തിന് സമീപത്ത് നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബെന്നിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

Read More

സംസ്ഥാനത്ത് പുതുതായി 4 ഹോട്ട് സ്‌പോട്ടുകൾ കൂടി; ആകെ 406 ഹോട്ട്സ്പോട്ടുകൾ

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പൊല്‍പുള്ളി (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 13), എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 13), തിരുവാങ്കുളം (23), പാലക്കാട് ജില്ലയിലെ പട്ടിതറ (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 406 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ്…

Read More

കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ നിന്നും മാൻകൊമ്പുകളും ആയുധങ്ങളും പിടിച്ചെടുത്തു

ന്യൂ കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ മാൻ കൊമ്പുകൾ, ആയുധങ്ങൾ, ചന്ദന കഷ്ണം എന്നിവ പിടിച്ചെടുത്തു. മുത്തങ്ങ തകരപ്പാടിയിലെ കുറുവക്കോടൻ കെ.എം. ഷമീറിന്റെ വീട്ടിൽനിന്നാണ് ഇവ പിടികൂടിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയുടെ നിരോധിച്ച ആയിരത്തിന്റെ നോട്ടും കണ്ടെടുത്തിട്ടുണ്ട്. വീട്ടിൽ കഞ്ചാവ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

Read More

കേരളം യു.ഡി.എഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി; തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു

സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ഥി നിര്‍ണയം സുതാര്യമാക്കണമെന്നും യുഡിഎഫ് നേതാക്കളോട് രാഹുല്‍ ഗാന്ധി പറഞ്ഞു. യുവതികളും അനുഭവ സമ്പത്തുള്ളവരും ചേരുന്ന സ്ഥാനാര്‍ത്ഥി പട്ടിക വേണം തയാറാക്കാന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ താഴെതട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി കോണ്‍ഗ്രസ് പ്രകടന പത്രിക തയാറാക്കണമെന്ന് നിര്‍ദേശിച്ചതായി രാഹുല്‍ ഗാന്ധി അറിയിച്ചു. ജനങ്ങളിലെ വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് ജനപ്രതിനിധികളുടെ കടമയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി എത്തിയതാണ്…

Read More

വയനാട് ജില്ലയില്‍ 241 പേര്‍ക്ക് കൂടി കോവിഡ്; 69 പേര്‍ക്ക് രോഗമുക്തി, എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (27.1.21) 241 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 69 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22509 ആയി. 18701 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 139 മരണം. നിലവില്‍ 3669 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2887 പേര്‍ വീടുകളിലാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ്…

Read More

കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ അംശം കണ്ടെത്തി

വെള്ളറട: പുലിയൂർശാലയിൽ വാഴവിളകുഴി പുത്തൻ വീട്ടിൽ രാധയുടെ വീട്ടിലെ കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. ഒരാഴ്ചയ്ക്ക് മുമ്പ് ചെറിയതോതിൽ വെള്ളത്തിൽ പെട്രോളിന്റെ ഗന്ധം ഉണ്ടായി. ഗന്ധം രൂക്ഷമായി. തുടർന്ന് വീട്ടുകാർ ആരോഗ്യവകുപ്പ്, പോലീസ്, ഫയർഫോഴ്‌സ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വീടിന് എതിർവശത്തുള്ള പെട്രോൾ പമ്പിൽ നിന്നുള്ള ഇന്ധന ചോർച്ചയാകാം എന്നാണ് അധികൃതരുടെ അനുമാനം. തുടർന്ന് കിണറിലെ വെള്ളം

Read More

നെഞ്ചുവേദന : സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത : നെഞ്ചു വേദനയെ തുടര്‍ന്ന് ബി സി സി ഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്. സഹായിക്കൊപ്പം സ്വന്തം കാറിലാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്ന് ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയിലേക്ക് എത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ ജനുവരി ആദ്യ വാരം പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതമാണെന്ന് വ്യക്തമായതിന്…

Read More

വയനാട് മെഡിക്കൽ കോളേജ് ആദ്യം ഉപകാരപ്പെടണ്ടത് വയനാട്ടുകാർക്കെന്ന് കർമ്മസമിതി

സുൽത്താൻ ബത്തേരി : ജീവൻ രക്ഷിക്കാനായി വൈദ്യശാസ്ത്രം പറയുന്ന ഗോൾഡൻ ഹവറിനുള്ളിൽ രോഗിക്ക് എത്തിച്ചേരാൻ സാധ്യമാവുന്ന വിധത്തിൽ വയനാട് മെഡിക്കൽ കോളേജിന് സ്ഥലം കണ്ടെത്തണമെന്ന ആവശ്യം ശക്തമാവുന്നു.ഇതിന് ജില്ലയുടെ മധ്യഭാഗത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെടണം.ഹൃദയാഘാതം, അപകടം തുടങ്ങിയവ മൂലം അത്യാസന്ന നിലയിലായവർക്ക് ജീവൻ നിലനിർത്താൻ ആസ്പത്രിയിലെത്താനായി വൈദ്യശാസ്ത്രം പറയുന്ന ഒരു മണിക്കൂറാണ് ഗോൾഡൻ ഹവർ. ബോയ്സ് ടൗണിലോ മാനന്തവാടിയിലോ മെഡിക്കൽ കോളേജ് ആരംഭിച്ചാൽ ദക്ഷിണ വയനാടിൽ നിന്ന് രണ്ട് മണിക്കൂർ സഞ്ചരിക്കേണ്ടി വരും ഇവിടെയെത്താൻ. എല്ലാ പ്രദേശത്ത്…

Read More

വകഭേദം വന്ന കോവിഡിനെയും നിര്‍വീര്യമാക്കാന്‍ കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വകഭേദം വന്ന കോവിഡിനെയും നിര്‍വീര്യമാക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം വന്ന കോവിഡ് ബാധിച്ചവരില്‍ കോവാക്സിന്‍ നല്‍കിയ ശേഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭാരത് ബയോടെക്കും ഐസിഎംആറും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് കോവാക്സിന്‍ നിര്‍മ്മിച്ചത്. മറ്റു വാക്സിനുകളെ അപേക്ഷിച്ച് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസിനെ…

Read More