റിയാദ്: വിദേശികളുടെ ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി ഈ മാസം 31 വരെ നീട്ടിനല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. നേരത്തെ ഫൈനല്‍ എക്‌സിറ്റടിച്ച് സൗദി അറേബ്യ വിടാന്‍ സാധിക്കാത്ത എല്ലാവരുടെയും എക്‌സിറ്റ് വിസ 31 വരെ നീട്ടിനല്‍കാനാണ് രാജാവ് നിര്‍ദേശിച്ചിരിക്കുന്നത്. രാജ കാരുണ്യം എക്‌സിറ്റ് വിസ കാലാവധി അവസാനിച്ച് നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായവര്‍ക്ക് ആശ്വാസമായി.
ഇതു സംബന്ധിച്ച രാജ ഉത്തരവ് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് നടപ്പാക്കിത്തുടങ്ങിയതായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. യാതൊരു ഫീസും ഈടാക്കാതെയാണ് വിസ കാലാവധി ഓണ്‍ലൈനായി നീട്ടിനല്‍കുന്നത്. ഇതിന്നായി ആരും ജവാസാത്തില്‍ നേരിട്ട് എത്തേണ്ടതില്ല. ഇതുവരെ 29000 പേരുടെ ഫൈനല്‍ എക്‌സിറ്റ് ഇപ്രകാരം നീട്ടിനല്‍കിയിട്ടുണ്ടെന്നും ജവാസാത്ത് അറിയിച്ചു.