കടുത്ത നടപടിയുമായി സർക്കാർ; അവധിയെടുത്ത് മുങ്ങിയ ഡോക്ടർമാർ അടക്കം 432 പേരെ പുറത്താക്കാൻ ഉത്തരവ്

നീണ്ട അവധിയിൽ പ്രവേശിച്ച് ജോലിക്കെത്താത്ത ആരോഗ്യവകുപ്പിലെ ജീവനക്കാർക്കെതിരെ സർക്കാരിന്റെ കടുത്ത നടപടി. സർവീസിൽ നിന്ന് വിട്ടു നിൽകുന്ന ഡോക്ടർമാരുൾപ്പെടെയുള്ള ഒഴിവാക്കുകയാണെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 385 ഡോക്ടർമാരുൾപ്പെടെ 432 ജീവനക്കാരെയാണ് സർവീസിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടത്.

നിരവധി തവണ സർവീസിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകിയിട്ടും വഴങ്ങാത്തവരെയാണ് പുറത്താക്കുന്നതെന്ന് മന്ത്രി അറിയിച്ചു. നേരത്തെ ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടർമാരെ പുറത്താക്കിയിരുന്നു. സ്ഥിരം ജീവനക്കാരും പ്രൊബേഷൻമാരുമായ 385 ഡോക്ടർമാർക്കെതിരെയാണ് നടപടി

 

കൂടാതെ 5 ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 4 ഫാർമിസ്റ്റുകൾ, 1 ഫൈലേറിയ ഇൻസ്‌പെക്ടർ, 20 സ്റ്റാഫ് നഴ്‌സുമാർ, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 2 ദന്തൽ ഹൈനീജിസ്റ്റുമാർ, 2 ലാബ് ടെക്‌നീഷ്യൻമാർ, 2 റേഡിയോ ഗ്രാഫർമാർ, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2, ആശുപത്രി അറ്റൻഡർ, തുടങ്ങിയവരെയാണ് പിരിച്ചുവിടുന്നത്