രോഗിയെ പുഴുവരിച്ച സംഭവം: നടപടി പിൻവലിക്കാനാവശ്യപ്പെട്ട് ഡോക്ടർമാരുടെ പ്രതിഷേധം; നോഡൽ ഓഫീസർ സ്ഥാനത്ത് നിന്ന് കൂട്ടരാജി

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ സമരം ശക്തമാക്കി. രാവിലെ രണ്ട് മണിക്കൂർ ഇവർ ഒപി ബഹിഷ്‌കരിച്ചു. പിന്നാലെ റിലേ സത്യാഗ്രഹം ആരംഭിച്ചു

 

കൊവിഡ് ഇതര ഡ്യൂട്ടികൾ ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പും ഡോക്ടർമാർ നൽകിയിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് ശേഷമാണ് സമരം ശക്തമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.

 

അതേസമയം നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തു. അമ്പതിലധികം ഡോക്ടർമാരാണ് കൂടി നിന്ന് സമരം നടത്തിയത്. സാമൂഹിക അകലവും നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ടു. തുടർന്നാണ് പോലീസ് കേസെടുത്തത്.