സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്താനിരുന്ന എല്ലാ സമരങ്ങളും മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം ജൂലൈ 31 വരെ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.
ജൂലൈ 31 വരെ സമരങ്ങള്‍ നടത്തില്ലെന്ന് യുഡിഎഫ് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുമ്പോഴും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നിരവധി ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യുഡിഎഫിന്റെ സമരം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സംസ്ഥാനത്ത് സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ തന്നെയായിരുന്നു യുഡിഎഫിന്റെ സമരാഭാസം നടന്നിരുന്നത്.
ഇതിന് പിന്നാലെയാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. ജൂലൈ 31 വരെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം യാതൊരു വിധ സമരങ്ങളും പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്