സിദ്ധിഖ് കാപ്പനെ ഡൽഹി ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

 

യുഎപിഎ കേസിൽ ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ഡൽഹി ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. മഥുരയിലെ ആശുപത്രിയിൽ കഴിയുന്ന കാപ്പന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബവും പത്രപ്രവർത്തക യൂനിയനും കോടതിയെ സമീപിച്ചത്.

രണ്ട് ദിവസം മുമ്പ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.