സംസ്ഥാനത്തെ ബാറുകളും മദ്യവില്‍പനശാലകളും അടച്ചു; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ല
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്തെ ബാറുകളും ബിവറേജ് ഔട്ട് ലെറ്റുകളും തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ചീഫ് സെക്രട്ടറി വി പി ജോയി ആണ് ഉത്തരവ് പുറത്തിറക്കിയത്. സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യം, വിനോദപാര്‍ക്ക്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍കുളങ്ങള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളത്തിൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും അടക്കാന്‍…