ഹാത്രാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. കോടതി മേൽനോട്ടത്തിൽ സിബിഐ-എസ് ഐ ടി അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി
ചീഫ് ജസ്റ്റിസ്് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിന്റെ വിചാരണ യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും ആവശ്യമുണ്ട്. അതേസമയം ഹാത്രാസ് സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരായ പ്രതികാര നടപടി യോഗി ആദിത്യനാഥ് സർക്കാർ തുടരുകയാണ്
യുപി സർക്കാരിനെതിരെ അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചന നടക്കുന്നുവെന്നാണ് സർക്കാരിന്റെ ആരോപണം. പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുന്നതും ഇതിനിടയിൽ കണ്ടു.