ഹാത്രാസ് സംഭവം: സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി നാളെ പരിഗണിക്കും
ഹാത്രാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. കോടതി മേൽനോട്ടത്തിൽ സിബിഐ-എസ് ഐ ടി അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി ചീഫ് ജസ്റ്റിസ്് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിന്റെ വിചാരണ യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും ആവശ്യമുണ്ട്. അതേസമയം ഹാത്രാസ് സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരായ പ്രതികാര നടപടി യോഗി ആദിത്യനാഥ് സർക്കാർ തുടരുകയാണ് യുപി സർക്കാരിനെതിരെ അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചന…