സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാഡി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 5, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂര്‍ (2), മലപ്പുറം കരുവാര്‍കുണ്ട് (2, 8, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 722 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി അല്‍ഫോണ്‍സ് (72), പാറശാല സ്വദേശിനി സരസമ്മ (72), കൊല്ലം വയക്കല്‍ സ്വദേശി പത്മനാഭന്‍ (82), ആലപ്പുഴ ആവാളുകുന്ന് സ്വദേശിനി ഫാത്തിമ ബീവി (75), മാരാളികുളം സ്വദേശി റോബര്‍ട്ട് (74), പള്ളിപ്പാട് സ്വദേശി പ്രഭാകര്‍ (69), അരൂര്‍ സ്വദേശി ശാര്‍ങധരന്‍ (72),കോട്ടയം പേരൂര്‍ സ്വദേശി ജോര്‍ജ് (86), ചങ്ങനാശേരി സ്വദേശി ജോസഫ് ചാക്കോ (63), എറണാകുളം എടയപ്പുറം സ്വദേശി പി.എം. അബ്ദുള്‍ സലാം (50), നെടുമ്പാശേരി സ്വദേശി കെ.എം. ബാവ (68), മൂപ്പതടം സ്വദേശിനി കെ.എസ്. ഷീല (48), കോമ്പറ സ്വദേശി തേവന്‍ (71), കാക്കനാട് സ്വദേശി ഹംസ (74), തൃശൂര്‍ മതിലകം സ്വദേശി മുഹമ്മദ് യൂസഫ് (75), ഒല്ലൂക്കര സ്വദേശി ബാലകൃഷ്ണന്‍ (83), കുണ്ടുകാട് സ്വദേശിനി ഏലിയാമ്മ (67), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കുഞ്ഞപ്പ (70), തേഞ്ഞിപ്പാലം സ്വദേശി മുരളീധരന്‍ (68), കോഴിക്കോട് നടപുറം സ്വദേശി രാഘവന്‍ (68), കണ്ണൂര്‍ കരിവള്ളൂര്‍ സ്വദേശിനി കല്യാണി (75), ചാല സ്വദേശി അബ്ദുള്‍ മജീദ് (76), മാമ്പറം സ്വദേശി പി.പി. ഉസ്മാന്‍ (69), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 859 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.