സംസ്ഥാനത്ത് ഇന്ന് 58 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 669 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിനി വിജയമ്മ (59), പാച്ചല്ലൂര്‍ സ്വദേശി സുബൈദ ബീവി (68), പേയാട് സ്വദേശി കൃഷ്ണന്‍കുട്ടി (72), ചിറയിന്‍കീഴ് സ്വദേശി ബാബു (66), നാവായിക്കുളം സ്വദേശി അശോകന്‍ (60), സാരഥി നഗര്‍ സ്വദേശി എ.ആര്‍. സലീം (60), മണക്കാട് സ്വദേശി അബ്ദുള്‍ റസാഖ് (75), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ജയമ്മ (48), കായംകുളം സ്വദേശി ഭാസ്‌കരന്‍ (84), ചേര്‍ത്തല സ്വദേശി ഗോപാലകൃഷ്ണന്‍ (77), അവാലുകുന്ന് സ്വദേശിനി തങ്കമ്മ (83), ചമ്പക്കുളം സ്വദേശി കൃഷ്ണകുമാര്‍ (58), പത്തനംതിട്ട തിരുവല്ല സ്വദേശിനി അലീന (24), കോട്ടയം മീനച്ചില്‍ സ്വദേശി കെ.എസ്. നായര്‍ (72), എറണാകുളം വടക്കേക്കര സ്വദേശി എം.കെ. പപ്പു (87), വാവക്കാട് സ്വദേശിനി രാജമ്മ (83), പാലകിഴ സ്വദേശിനി മറിയാമ്മ പത്രോസ് (88), ചൊവ്വര സ്വദേശിനി കെ.എ. സുബൈദ (65), ഇടയാര്‍ സ്വദേശിനി കുമാരി (62), മലപ്പുറം സ്വദേശി അലാവി (75), എളംകുളം സ്വദേശി ഗോവിന്ദന്‍ (74), തെയ്യാത്തുംപാടം സ്വദേശിനി മേരി (75), ഒമച്ചാപുഴ സ്വദേശി മുഹമ്മദ് (60), ചെറുശോല സ്വദേശിനി സുഹര്‍ബി (45), വാളാഞ്ചേരി സ്വദേശിനി യശോദ (65), കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി കെ. ആനന്ദന്‍ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1332 ആയി.