കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ സ്ഥാനാർഥികൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. വോട്ടെണ്ണൽ കേന്ദ്രത്തിലോ സമീപത്തോ ആൾക്കൂട്ടവും പാടില്ല
വോട്ടെണ്ണൽ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണം. വോട്ടെണ്ണലിന് വരുന്ന ഏജന്റുമാരുടെ പട്ടിക മൂന്ന് ദിവസം മുമ്പ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നൽകണം. കൗണ്ടിംഗ് ഏജന്റുമാരും ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നും കമ്മീഷൻ നിർദേശിക്കുന്നു.