അഴീക്കോട് തന്നെ മത്സരിക്കുമെന്ന് മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജി. കാസർകോട് മത്സരിക്കുമെന്ന വാർത്തകൾ തെറ്റാണ്. അഴീക്കോട് മത്സരിക്കാൻ താത്പര്യമില്ലെന്ന് താൻ ലീഗ് നേതൃത്വത്തെ അറിയിച്ചതായുള്ള പ്രചാരണം ശരിയല്ലെന്നും കെ എം ഷാജി പറഞ്ഞു
അഴീക്കോട് മത്സരിക്കാൻ താത്പര്യമില്ലെന്നും കാസർകോട് മണ്ഡലം നൽകണമെന്നുമായിരുന്നു ഷാജി നേരത്തെ ലീഗ് നേതൃത്വത്തെ അറിയിച്ചത്. ഇതല്ലെങ്കിൽ കണ്ണൂരും അഴീക്കോടും വെച്ച് മാറാമെന്ന നിർദേശവും ഷാജി വെച്ചിരുന്നു
കെട്ടിയിറക്കിയ സ്ഥാനാർഥികൾ കാസർകോട് വേണ്ടെന്ന് ലീഗ് ജില്ലാ നേതൃത്വം ഇതിനോട് പ്രതികരിക്കുകയും ചെയ്തു. കെട്ടിയിറക്കിയ സ്ഥാനാർഥികൾക്ക് ജയസാധ്യതയില്ലെന്ന് ജില്ലാ നേതാക്കൾ പാണക്കാട് തങ്ങളെ അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഷാജിയുടെ പ്രതികരണം.