നിയമസഭാ തിരഞ്ഞെടുപ്പ്: ബാനര്‍, പോസ്റ്റര്‍ നീക്കം ചെയ്യണം

മാതൃക പെരുമാറ്റ ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയ സംഘടനകളുടെയും ബാനര്‍, പോസ്റ്റര്‍, ഫ്ളക്സ്, നോട്ടീസുകള്‍ തുടങ്ങിയവ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് എം.സി.സി നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം അറിയിച്ചു. അല്ലാത്തപക്ഷം ഇവ നീക്കം ചെയ്യുന്നതിന് വേണ്ടി വരുന്ന മുഴുവന്‍ ചെലവുകളും പ്രസ്തുത രാഷ്ട്രീയ കക്ഷികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ എം.സി.സി സ്‌ക്വാഡുകള്‍…

Read More

വയനാട് ജില്ലയിലെ വരള്‍ച്ചാ മുന്നൊരുക്കം: താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം; മെയ് വരെ കുഴല്‍ കിണര്‍ നിര്‍മ്മാണം അനുവദിക്കില്ല

വേനലില്‍ വരള്‍ച്ച നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ തോടുകളിലും അരുവികളിലും മറ്റ് ജലാശയങ്ങളിലും പരമാവധി താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും സഹായത്തോടെയും ഇവയുടെ നിര്‍വ്വഹണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചെക്ഡാമുകളിലും താത്ക്കാലിക തടയണകളിലും പരമാവധി വെള്ളം സംഭരിക്കുന്നത് സമീപത്തെ കിണറുകളില്‍ ജലവിതാനം നിലനിര്‍ത്താന്‍ സഹായിക്കും….

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; വയനാട് ജില്ലയിൽ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം തുറന്നു

കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം കളകട്രേറ്റില്‍ പ്രവര്‍ത്തനം തുടങ്ങി. പൊതുജനങ്ങള്‍ക്ക് 1950 എന്ന നമ്പര്‍ വഴി ബന്ധപ്പെടാം. സിവിജില്‍ ആപ്പ് വഴി ലഭിക്കുന്ന പരാതികളും കണ്‍ട്രോള്‍ റൂം നിരീക്ഷിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ എജന്‍സി/ സമിതികളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ഇവിടെ നിന്നാണ്. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങളും പരാതികളും ബന്ധപ്പെട്ട സമിതിക്ക് ഉടന്‍ കൈമാറുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എ.ഡി.എം ടി. ജനില്‍ കുമാര്‍ നോഡല്‍ ഓഫീസറും ഹുസൂര്‍ ശിരസ്തദാര്‍…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ സുല്‍ത്താന്‍ ബത്തേരി സെക്ഷനിലെ* 67ാം മൈല്‍ മുതല്‍ പൊന്‍കുഴി വരെ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (വെള്ളി)രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ കൊച്ചുവയൽ, പീച്ചങ്കോട്, നടക്കൽ, തരുവണ, എഴേരണ്ട് എന്നിവിടങ്ങളിൽ നാളെ (വെളളി ) രാവിലെ 8.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും    

Read More

സ്വകാര്യ ബസിനടിയിലേക്ക് സ്കൂട്ടർ പാഞ്ഞുകയറി വിദ്യാർത്ഥിനി മരിച്ചു

കൊച്ചി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിനി സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് മരിച്ചു.വിദ്യാർഥിനി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബസിനടിയിൽ പെടുകയായിരുന്നു. ആരക്കുന്നം ടോക് എച്ച് എഞ്ചിനിയറിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ തിരുവാങ്കുളം സ്വദേശി അഞ്ജലി  (19) ആണ് ബസിനടിയിൽപ്പെട്ട് മരിച്ചത്. നടക്കാവ് – പിറവം റോഡിൽ ആരക്കുന്നം പുളിക്കമാലിയിൽ ഇന്ന്  രാവിലെ 9: 10 നാണ് അപകടം ഉണ്ടായത്.

Read More

കെട്ടിയിറക്കിയ സ്ഥാനാർഥികൾ വേണ്ടെന്ന് കാസർകോട് ലീഗ് നേതൃത്വം; അഴീക്കോട് തന്നെ മത്സരിക്കുമെന്ന് കെ എം ഷാജി

അഴീക്കോട് തന്നെ മത്സരിക്കുമെന്ന് മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജി. കാസർകോട് മത്സരിക്കുമെന്ന വാർത്തകൾ തെറ്റാണ്. അഴീക്കോട് മത്സരിക്കാൻ താത്പര്യമില്ലെന്ന് താൻ ലീഗ് നേതൃത്വത്തെ അറിയിച്ചതായുള്ള പ്രചാരണം ശരിയല്ലെന്നും കെ എം ഷാജി പറഞ്ഞു അഴീക്കോട് മത്സരിക്കാൻ താത്പര്യമില്ലെന്നും കാസർകോട് മണ്ഡലം നൽകണമെന്നുമായിരുന്നു ഷാജി നേരത്തെ ലീഗ് നേതൃത്വത്തെ അറിയിച്ചത്. ഇതല്ലെങ്കിൽ കണ്ണൂരും അഴീക്കോടും വെച്ച് മാറാമെന്ന നിർദേശവും ഷാജി വെച്ചിരുന്നു കെട്ടിയിറക്കിയ സ്ഥാനാർഥികൾ കാസർകോട് വേണ്ടെന്ന് ലീഗ് ജില്ലാ നേതൃത്വം ഇതിനോട് പ്രതികരിക്കുകയും ചെയ്തു. കെട്ടിയിറക്കിയ…

Read More

താത്കാലികക്കാരുടെ നിയമനത്തിന് സ്റ്റേ: സർക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ചെന്നിത്തല

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സർക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി എസ് സി റാങ്ക് ലിസ്റ്റിലുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികളെ വഴിയാധാരമാക്കിയാണ് സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും മക്കൾക്കുമെല്ലാം പിൻവാതിലിലൂടെ നിയമനം നടത്തിയതും സ്ഥിരപ്പെടുത്തിയതും സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണിത്. ഭരണഘടനാ സ്ഥാപനമായ പി എസ് സിയെ നോക്കുകുത്തിയാക്കി രാഷ്ട്രീയ വ്യക്തി പരിഗണന വെച്ച് നൂറുകണക്കിനാളുകൾക്കാണ് ഈ സർക്കാർ നിയമനം നൽകിയത്. പി…

Read More

ഐസകും സുധാകരനും അടക്കം അഞ്ച് മന്ത്രിമാർ ഇത്തവണ മത്സരിക്കേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ തീരുമാനം

തോമസ് ഐസകും ജി സുധാകരനും അടക്കം അഞ്ച് മന്ത്രിമാർ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. ഇവരെ കൂടാതെ സി രവീന്ദ്രനാഥ്, ഇ പി ജയരാജൻ, എ കെ ബാലൻ എന്നിവരാണ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുക മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും മത്സരിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജ ഇത്തവണ മട്ടന്നൂർ മണ്ഡലത്തിൽ നിന്നാകും ജനവിധി തേടുക. കൂടുതൽ തവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന മാനദണ്ഡം കർശനമായി തന്നെ നടപ്പാക്കണമെന്നാണ് സെക്രട്ടേറിയറ്റിൽ ഉയർന്ന നിർദേശം. എ കെ…

Read More

വയനാട് ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ്;97 പേര്‍ക്ക് രോഗമുക്തി, 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (4.03.21) 89 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 97 പേര്‍ രോഗമുക്തി നേടി. 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27184 ആയി. 25624 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1297 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1167 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* നെന്മേനി സ്വദേശികളായ 25…

Read More

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു   കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98),…

Read More