താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സർക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി എസ് സി റാങ്ക് ലിസ്റ്റിലുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികളെ വഴിയാധാരമാക്കിയാണ് സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും മക്കൾക്കുമെല്ലാം പിൻവാതിലിലൂടെ നിയമനം നടത്തിയതും സ്ഥിരപ്പെടുത്തിയതും
സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണിത്. ഭരണഘടനാ സ്ഥാപനമായ പി എസ് സിയെ നോക്കുകുത്തിയാക്കി രാഷ്ട്രീയ വ്യക്തി പരിഗണന വെച്ച് നൂറുകണക്കിനാളുകൾക്കാണ് ഈ സർക്കാർ നിയമനം നൽകിയത്.
പി എസ് സി പരീക്ഷകളുടെ പ്രാധാന്യവും പരിശുദ്ധിയും നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വവും ഈ സർക്കാരിനാണ്. അനധികൃത നിയമനങ്ങളുടെ പെരുമഴക്കാലമായിരുന്നു കഴിഞ്ഞ അഞ്ച് വർഷങ്ങളിലെന്നും ചെന്നിത്തല വിമർശിച്ചു.