നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ മത്സരിക്കാനുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നീക്കത്തിനെതിരെ ലീഗ് രംഗത്ത്. മുല്ലപ്പള്ളിയെ അംഗീകരിക്കാനാവില്ലെന്നും കല്‍പ്പറ്റ മണ്ഡലം ഇത്തവണ ലീഗിന് അവകാശപ്പെട്ടതാണണെന്നും മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍ പറഞ്ഞു.
മണ്ഡലത്തില്‍ ആകെയുള്ള 12 തദ്ദേശസ്ഥാപനങ്ങളില്‍ ആറിടത്ത് ലീഗ് അധ്യക്ഷന്മാരാണുള്ളത്. യുഡിഎഫില്‍ ലീഗിനാണ് ശക്തി. നിലവില്‍ കോണ്‍ഗ്രസിന്റെ സീറ്റുമല്ലിത്. കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത് കല്‍പ്പറ്റയില്‍ ചേര്‍ന്ന ലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തില്‍ കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്