ലൈഫ്: വയനാട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 12,023 ഭനവങ്ങള്‍; പ്രഖ്യാപനം 28 ന്
സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ വഴി വയനാട് ജില്ലയില്‍ ഇതിനകം 12,023 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പൊതുവിഭാഗത്തില്‍ 4953 വീടുകളും 6455 പട്ടികവര്‍ഗ വീടുകളും 615 പട്ടികജാതി വീടുകളുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. മൂന്ന് ഘട്ടങ്ങളിലായി ലക്ഷ്യമിട്ട 13274 വീടുകളില്‍ 1251 വീടുകളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇവയില്‍ 460 വീടുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും 142 പട്ടികജാതിക്കാര്‍ക്കുമുള്ളവയാണ്. ലൈഫ് പദ്ധതിയില്‍ സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജനുവരി 28 ന്…