മുംബൈ: ഇംഗ്ലണ്ടിനെതിരായി ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഓസിസിനെതിരായ അവസാന ടെസ്റ്റില്‍ നിന്നും വിട്ടു നിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, പരിക്കേറ്റ ഇഷാന്ത് ശര്‍മ്മ, ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. പുതുമുഖ താരം നടരാജന്‍, പൃഥ്വി ഷാ എന്നിവര്‍ ടീമില്‍ ഇടം നേടിയില്ല. പരിക്കേറ്റ രവിന്ദ്ര ജഡേജയെയും ആദ്യ രണ്ട് ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അക്‌സര്‍ പട്ടേലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസിസിനെതിരേ മികച്ച ബൗളിങ് കാഴ്ച വച്ച മുഹമ്മദ് സിറാജ്, ഓള്‍ റൗണ്ടിങ് മികവ് പ്രകടിപ്പിച്ച ശ്രാദ്ദുല്‍ ഠാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയും ടീമില്‍ നിലനിര്‍ത്തി.
ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി, അജിങ്ക്യാ രഹാനെ, രോഹിത്ത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വൃധിമാന്‍ സാഹാ, ഹാര്‍ദ്ദിക്ക് പാണ്ഡെ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്, ശ്രാദ്ദുല്‍ ഠാക്കൂര്‍, രവി അശ്വിന്‍, കുല്‍ദീപ് യാദവ്, വാഷിങ് ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍. ഫെബ്രുവരി അഞ്ചു മുതലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടരുന്നത്.