ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുമോ എന്ന ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമം. ഐ.പി.എല്ലിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ഇന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിലാണ് രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നതിനു വേണ്ട ശാരീരികക്ഷമത ഇപ്പോള്‍ രോഹിത് വീണ്ടെടുത്തതായും താരത്തെ ദേശീയ ടീമിലേക്കു മടക്കി വിളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബി.സി.സി.ഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിയ്ക്കും ചേര്‍ന്നു തീരുമാനിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് പറക്കുമെന്നാണ് വിവരം. 14 ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കി താരം മൂന്നാം ടെസ്റ്റ് മുതല്‍ ടീമില്‍ കളിക്കും. ജനുവരി ഏഴ് മുതലാണ് മൂന്നാം ടെസ്റ്റ് നടക്കുക. ഐ.പി.എല്ലിനിടെ ഏറ്റ പരിക്കിനെ തുടര്‍ന്ന് ഏകദിന ടി20 മത്സരങ്ങളില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കിയിരുന്നു. ഫിറ്റ്‌നെസ് തെളിയിച്ചാല്‍ കളിക്കാമെന്ന നിബന്ധനയില്‍ രോഹിത്തിന് ടെസ്റ്റ് ടീമില്‍ ഇടം നല്‍കുകയിരുന്നു
നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്‌നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്‌ബേണിലും നടക്കും.