ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലും കർഷക സംഘടനകൾ സമരം ആരംഭിക്കുന്നു. നാളെ മുതൽ കേരളത്തിൽ അനിശ്ചിതകാല സമരം നടത്തും. കർഷക സംഘടനകളുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരവും നടത്തും
അതേസമയം ഡൽഹിയിൽ കർഷക സമരം ഇന്ന് പതിനാറാം ദിവസത്തേക്ക് കടന്നു. ഇന്ന് മുതൽ ട്രെയിൻ തടയൽ സമരം ഉൾപ്പെടെ പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് കർഷക സംഘടനകൾ. നാളെ ദേശീയപാതകൾ ഉപരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്
തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. ബിജെപി ഓഫീസുകളിലേക്കും മാർച്ച് തീരുമാനിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാട് ഒന്നകൂടി ആവർത്തിക്കുകയാണ് കർഷകർ