കാർഷിക ബില്ലുകൾക്കെതിരെ സംയുക്ത കർഷക സംഘടനകൾ ഇന്ന് ദേശീയ വ്യാപകമായി പ്രക്ഷോഭം നടത്തുന്നു. പഞ്ചാബിലും ഹരിയാനയിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കർഷക സംഘടനാ നേതാക്കൾ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ ധർണകളും പ്രകടനങ്ങളും നടക്കും.
ഡൽഹി ജന്തർമന്ദിറിൽ സംഘടനകൾ സംയുക്തമായി പ്രതിഷേധ റാലി നടത്തും. പഞ്ചാബിൽ ട്രെയിൻ തടയൽ സമരം ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. കോൺഗ്രസും വിവിധ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബർ 28ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ചും ഒക്ടോബർ 2ന് കർഷക തൊഴിലാളി രക്ഷാദിനമായി ആചരിക്കാനും കോൺഗ്രസ് തീരുമാനിച്ചു. കർണാടകയിലും ഇന്ന് പ്രതിഷേധ പ്രകടനങ്ങങ്ങൾ നടക്കും