കാർഷിക ബില്ലുകൾക്കെതിരെ കോൺഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്നാരംഭിക്കും

കാർഷിക ബില്ലുകൾക്കെതിരെയുള്ള കോൺഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്ന് ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. കാർഷിക ബില്ലുകൾ തിരിച്ചയക്കണമെന്ന് ഇന്നലെ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു

 

കാർഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെയും പ്രതിപക്ഷം എതിർക്കുകയാണ്. നാളെ കർഷക സംഘടനകളുടെ ഭാരത് ബന്ദും നടക്കുന്നുണ്ട്. പഞ്ചാബിലെ കർഷകർ ട്രെയിൻ തടയൽ സമരവും പ്രഖ്യാപിച്ചു.