ജമ്മു കാശ്മീരിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാനെ ഭീകരർ വെടിവെച്ചു കൊന്നു. ഖാഗ് ബ്ലോക്കിലാണ് സംഭവം. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ഭൂപീന്ദർ സിംഗ് കൊല്ലപ്പെട്ടത്. ബുദ്ഗാം ജില്ലയിലെ ദൽവാഷിലുള്ള കുടുംബവീടിന് പുറത്തുവെച്ചാണ് വെടിയേറ്റത്.
സുരക്ഷാ ഗാർഡുകൾ ഒപ്പമില്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്. സുരക്ഷാ ഗാർഡുകളെ ഖാഗ് പോലീസ് സ്‌റ്റേഷനിൽ ഇറക്കി കുടുംബവീട്ടിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. പോലീസിനെ അറിയിക്കാതെയാണ് ഭൂപീന്ദർ കുടുംബ വീട്ടിലേക്ക് പോയതെന്ന് കാശ്മീർ പോലീസ് പറഞ്ഞു.