കാർഷിക നിയമഭേദഗതിക്കെതിരായി കർഷകർ നടത്തുന്ന പ്രക്ഷോഭം 85ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരം സംഘടിപ്പിക്കുകയാണ്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സമരം
പഞ്ചാബ്, യുപി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് ട്രെയിൻ തടയൽ സമരം ശക്തമാകുക. അതേസമയം കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരം സമാധാനപരമായിരിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് സർവീസുകൾ റെയിൽവേ വെട്ടിച്ചുരുക്കിയിട്ടുണ്ട്
സമരത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.