രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 91.78 രൂപയായി. ഡീസലിന് 86.29 രൂപയായി
കൊച്ചിയിൽ പെട്രോൾ വില 90.02 രൂപയായി. ഡീസലിന് 84.64 രൂപയായി. കഴിഞ്ഞ പത്ത് മാസത്തിനിടെ പെട്രോളിന് 18.43 രൂപയാണ് വർധിച്ചത്. ഡീസലിന് 18.74 രൂപയും വർധിച്ചു. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത