രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് വർധിച്ചത്. ഈ മാസത്തിൽ മാത്രം ഇന്ധനവിലയിൽ ഒരു രൂപയുടെ അധികം വർധനവാണുണ്ടായത്.
കൊച്ചിയിൽ പെട്രോളിന് ഇന്ന് 84.86 രൂപയാണ്. ഡീസലിന് ലിറ്ററിന് 78.98 രൂപ. കോഴിക്കോട് പെട്രോളിന് 84.91 രൂപയും ഡീസലിന് 79.03 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധനവില വർധനവിന് കാരണമെന്ന് എണ്ണ കമ്പനികൾ ന്യായീകരിക്കുന്നു.