സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിശദീകരണം അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ ശരിവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർ പദവി പോലും സംശയത്തിന്റെ നിഴലിൽ ഉണ്ടാകരുത്. ഇന്നലെ കാര്യങ്ങൾ പറഞ്ഞത് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ്
സ്പീക്കർ പദവിക്കുള്ള പരിരക്ഷ ഉപയോഗിച്ച് ജനങ്ങളുടെ പണം ധൂർത്തടിക്കുന്നു. ഫെസ്റ്റിവൽ ഓഫ് ഡെമോക്രാസിയുടെ പേരിൽ രണ്ടേ മുക്കാൽ കോടി രൂപയാണ് ചെലവഴിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. പൊതുപണം ധൂർത്തടിക്കാൻ സമ്മതിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു
സർക്കാരും സിപിഎമ്മും പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ അവരെ വെള്ള പൂശുന്ന ദൗത്യമാണ് സംസ്ഥാനത്തെ അന്വേഷണ ഏജൻസികൾ ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.