ബാർ കോഴ കേസിൽ മുൻമന്ത്രിമാർക്കെതിരായ അന്വേഷണത്തിന് അനുമതി നൽകുന്നത കാര്യത്തിൽ ഗവർണർ സർക്കാരിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്കെതിരെയാണ് സർക്കാർ അന്വേഷണനാനുമതി തേടിയത്
സർക്കാർ നൽകുന്ന രേഖകൾ മാത്രം പരിശോധിച്ച് അനുമതി നൽകാനാകില്ലെന്നും കൂടുതൽ രേഖകൾ ഹാജരാക്കാനുമാണ് ഗവർണറുടെ ഓഫീസ് സർക്കാരിനെ അറിയിച്ചത്. കേസിന്റെ വിശദാംശങ്ങൾ ചൊവ്വാഴ്ച വിജിലൻസ് ഐജി രാജ്ഭവനിലെത്തി ഗവർണറെ നേരിൽ കണ്ട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ രേഖകൾ ഗവർണർ ആവശ്യപ്പെട്ടത്
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാർ ലൈൻസ് ഫീസ് കുറയ്ക്കുന്നതിനായി രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്ക് കോഴ നൽകിയെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിലാണ് അന്വേഷണം