ലൈഫ് മിഷൻ ആരോപണവിധേയമായ വടക്കാഞ്ചേരി ഫ്‌ളാറ്റ് സമുച്ചയം രമേശ് ചെന്നിത്തല സന്ദർശിച്ചു. ബെന്നി ബെഹന്നാൻ, രമ്യാ ഹരിദാസ്, അനിൽ അക്കര തുടങ്ങിയ നേതാക്കളും അദ്ദേഹത്തിന് ഒപ്പമുണ്ട്. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രമേശ് ചെന്നിത്തല വടക്കാഞ്ചേരി ടൗണിൽ നിർവഹിക്കും
സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ, പ്രളയത്തട്ടിപ്പ്, പിൻവാതിൽ നിയമനം എന്നിവ സിബിഐ അന്വേഷിക്കുക. സെക്രട്ടേറിയറ്റിലെ ഫയൽ കത്തിച്ച സംഭവം എൻഐഎ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം