പമ്പാ ത്രിവേണി മണൽക്കടത്ത് കേസിൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണമെന്ന ആവശ്യം സർക്കാർ തള്ളിയതിന് പിന്നാലെയാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്
ദിനംപ്രതി ഉന്നയിക്കുന്ന ആരോപണങ്ങളെ പോലെ തന്നെ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് പമ്പ ത്രിവേണി മണൽ കടത്ത് എന്നും ചെന്നിത്തല ആരോപിച്ചു. മണൽനീക്കത്തെ വനംവകുപ്പ് മന്ത്രി എതിർത്തത് ഇതിന് തെളിവാണ്.
സർക്കാർ വിജിലൻസിനെ പൂർണമായി വന്ധ്യംകരിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും വിജിലൻസിന് ചെന്നിത്തല കത്ത് നൽകിയിട്ടുണ്ട്. ഇതിലും അനൂകൂല തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.