ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച യുവതിയും കൂട്ടാളികളും പിടിയിൽ. നാഗർകോവിൽ വടശ്ശേരി തിരുപ്പാപ്പുരം സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗണേശന്റെ ഭാര്യ ഗായത്രി, ഇവരുടെ കൂട്ടാളികളായ കരുണാകരൻ, വിജയകുമാർ എന്നിവരാണ് പിടിയിലായത്. അവിഹിതത്തിന് തടസ്സമായതിനാലാണ് ഗായത്രി ഗണേശനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്.
ഭാര്യക്കും കുട്ടിക്കുമൊപ്പം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഗണേശനെ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ രണ്ട് പേർ ആക്രമിക്കുകയായിരുന്നു. ഗണേശൻ ഉച്ചത്തിൽ നിലവിളിച്ചതോടെ അക്രമിസംഘം ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന് പിന്നിൽ ഗായത്രിയാണെന്ന് വ്യക്തമായത്. ഗായത്രിയുടെ കാമുകന് ഇതിൽ പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.