മൂന്ന് പേരെ കാറിൽ പൂട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

സ്ത്രീ അടക്കം മൂന്ന് പേരെ കാറിൽ പൂട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. ആന്ധ്രപ്രദേശ് വിജയവാഡയിലെ പതാമത പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഗംഗാധർ, ഭാര്യ നാഗവള്ളി, സുഹൃത്ത് കൃഷ്ണ റെഡ്ഡി എന്നിവരാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

മൂന്ന് പേർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ബിസിനസ് പങ്കാളിയായിരുന്ന വേണുഗോപാൽ റെഡ്ഡിയാണ് ഇവരെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ബിസിനസ്പരമായ തർക്കങ്ങൾ പറഞ്ഞു തീർക്കുന്നതിന് വേണ്ടിയാണ് ഗംഗാധറും ഭാര്യയും സുഹൃത്തും വേണുഗോപാലിനെ കാണാനെത്തിയത്. ചർച്ചക്കിടെ സിഗരറ്റ് വലിക്കാനെന്ന വ്യാജേന വേണുഗോപാൽ കാറിന് പുറത്ത് ഇറങ്ങുകയും പെട്രോളൊഴിച്ച ശേഷം കാറിന് തീ കൊളുത്തുകയുമായിരുന്നു

സംഭവമറിഞ്ഞ് പോലീസ് സ്ഥലത്ത് ഉടനെയെത്തുകയും വണ്ടിയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുകയുമായിരുന്നു. വേണുഗോപാൽ റെഡ്ഡിയ്ക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.