കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേടിയിരുപ്പിൽ നിന്നുള്ള 6 പേർക്കും കൊണ്ടോട്ടിയിൽ നിന്നുള്ള 4 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രക്ഷാപ്രവർത്തനത്തിന് ശേഷം ഇവർ ക്വാറന്റൈനിൽ കഴിയുകയായിരുന്നു
നേരത്തെ മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം, പാലക്കാട് എസ് പി ജി ശിവവിക്രം അടക്കമുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് എത്തിയ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ അപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനും രോഗം സ്ഥിരീകരിച്ചിരുന്നു.