പാലക്കാട് ഒലവക്കോട് യുവതിയെ തീ കൊളുത്തി കൊല്ലാൻ ഭർത്താവിന്റെ ശ്രമം. സരിത എന്ന യുവതിയെയാണ് ഭർത്താവ് ബാബുരാജ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബ്യൂട്ടീഷൻ കോഴ്‌സ് വിദ്യാർഥിനിയായ സരിതയെ ക്ലാസ് മുറിയിലെത്തിയാണ് ആക്രമിച്ചത്.
സരിതയുടെ ദേഹത്ത് ബാബുരാജ് പെട്രോളൊഴിക്കുകയായിരുന്നു. ലൈറ്റർ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ ക്ലാസിലുണ്ടായിരുന്നവർ ചേർന്ന് ബാബുരാജിനെ തള്ളി മാറ്റിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല. ആളുകൾ ഇയാളെ പിടിച്ചുവെച്ചെങ്കിലും ഇയാൾ കുതറിയോടി രക്ഷപ്പെട്ടു
മലമ്പുഴ പോലീസ് സ്‌റ്റേഷനിൽ എത്തി ബാബുരാജ് പിന്നീട് കീഴടങ്ങി. വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സരിതയും ബാബുരാജും കുറച്ചുകാലമായി അകന്നാണ് താമസിക്കുന്നത്.