മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറ് വയസ്സുകാരിയെ കൊലപ്പെടുത്താൻ ശ്രമം. അയൽവാസിയായ യുവാവാണ് കുട്ടിയുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അയൽവാസിയായ ജംഷീർ എന്ന യുവാവാണ് ആക്രമിച്ചത്. പ്രതി നിലവിൽ ഒളിവിലാണ്. കുട്ടിയുടെ നിലവിളി കേട്ട് മുത്തശ്ശി ഓടിയെത്തിയപ്പോൾ ജംഷീർ ഇവരെയും ആക്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു