മണ്ണാർക്കാട് യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തേടി പോലീസ്

 

മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദ്ദീനാണ്(24) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മഹേഷിനായി പോലീസ് അന്വേഷണം ആരംഭിച്ചു

താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്നും താൻ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് മറ്റൊരു സുഹൃത്തിനെ വിളിച്ച് പറഞ്ഞിരുന്നു. ഇയാളാണ് പോലീസിൽ വിവരം അറിയിച്ചത്. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപത്തെ ഷെഡ്ഡിലാണ് സജറീനെ മരിച്ച നിലയിൽ കണ്ടത്. മഹേഷിനും സജീറിനുമെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.