മണ്ണാർക്കാട് തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചരക്കുലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ലോറി പൂർണമായും കത്തിനശിച്ചു. അതേസമയം ഗ്യാസ് ടാങ്കറിലേക്ക് തീ പടരാത്തത് വലിയ ദുരന്തം ഒഴിവാക്കി
ഗ്യാസ് ചോർച്ച സംഭവിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചതായി അഗ്നിശമന സേന അറിയിച്ചു. പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ടാങ്കറിലെ ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് മാറ്റും.
മംഗലാപുരത്ത് നിന്ന് കേരളത്തിലേക്ക് വന്ന ടാങ്കറും തമിഴ്‌നാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്.