നരേന്ദ്രമോദിയുടെ കേരളത്തിലെ രണ്ടാംഘട്ട പ്രചാരണം ഇന്ന്; പത്തനംതിട്ടയിലും തലസ്ഥാനത്തും സംസാരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാംഘട്ട പ്രചാരണം ഇന്ന് നടത്തും. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പ്രചാരണ പരിപാടികൾ. ഉച്ചയ്ക്ക് ഒരു മണിയോടെ പത്തനംതിട്ടയിൽ പ്രധാനമന്ത്രി ഹെലികോപ്റ്ററിലെത്തും

പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുസമ്മേളനം നടക്കും. കെ സുരേന്ദ്രൻ, വി മുരളീധരൻ, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സ്ഥാനാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. കോഴിക്കോട് ബേപ്പൂരിലും പാലക്കാട് പറളിയിലും തൃശ്ശൂരിലുമാണ് ചൗഹാന്റെ പരിപാടികൾ