സംസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ളവരുടെയും 45 വയസ്സിന് മുകളിൽ പ്രായമുള്ള രോഗികളാവർക്കുമുള്ള കൊവിഡ് വാക്‌സിൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. സർക്കാർ മേഖലയിൽ വാക്‌സിൻ സൗജന്യമാണ്. സ്വകാര്യ മേഖലയിൽ ഒരു ഡോസിന് 250 രൂപ വീതം നൽകണം. വാക്‌സിൻ കേന്ദ്രം സ്വയം തെരഞ്ഞെടുക്കാം
60 വയസ്സിന് മുകളിലുള്ള 50 ലക്ഷത്തിലേറെ പേർക്കാണ് ഇന്ന് മുതൽ വാക്‌സിൻ നൽകുന്നത്. കൊവിൻ ആപ് വഴിയോ ആരോഗ്യ സേതു ആപ് വഴിയോ സ്വയം രജിസ്റ്റർ ചെയ്ത് കുത്തിവെപ്പെടുക്കാം. അക്ഷയകേന്ദ്രങ്ങൾ വഴിയും രജിസ്‌ട്രേഷൻ നടത്താം.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിൻ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡൽഹി എയിംസിൽ നിന്നാണ് മോദി ആദ്യ ഡോസ് സ്വീകരിച്ചത്. രണ്ടാംഘട്ട വാക്‌സിനേഷൻ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത്.